പെൺകുട്ടിയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലിയുള്ള തർക്കം 17 കാര​െൻറ ജീവനെടുത്തു

മംഗളൂരു: പെൺകുട്ടിയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടത്തിയ സല്ലാപത്തെച്ചൊല്ലിയുള്ള പോര് 17 കാരന്റെ ജീവനെടുത്തു.ബെലഗാവി ജില്ലയിൽ മല്ലപുര ഗ്രാമത്തിലെ പ്രജ്വൽ സുങ്കഡയാണ് കൊല്ലപ്പെട്ടത്.

തന്നെ പരിഹാസപാത്രമാക്കിയത് സമപ്രായക്കാരായ കൂട്ടുകാരാണെന്ന് തിരിച്ചറിഞ്ഞ പ്രജ്വൽ തെറിവിളിച്ചു. ഇതിൽ ക്ഷുഭിതരായ കൂട്ടുകാർ നടത്തിയ അക്രമത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ മരിച്ചു.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് എതിരെ പൊലീസ് കേസെടുത്തു.

Tags:    
News Summary - Instagram fight ends in boy’s murder, three minors detained in K’taka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.