മോഷ്ടിച്ച പണവുമായി കാമുകിമാർക്കൊപ്പം കുംഭമേളക്ക് പോയി; തിരിച്ചെത്തിയതും കൈയോടെ പിടികൂടി പൊലീസ്

ഭോപ്പാൽ: കാമുകിമാർക്കൊപ്പം മോഷ്ടിച്ച പണവുമായി കുംഭമേളക്ക് പോയ രണ്ട് യുവാക്കൾ അറസ്റ്റിൽ. അജയ് ശുക്ല, സന്തോഷ് കോറി എന്നിവരാണ് അറസ്റ്റിലായത്.

ഇൻഡോറിൽ 15 മോഷണ കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ നാല് വീടുകളിൽ മോഷണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ വഴിത്തിരിവായത്.

ഇരുവരുടേയും മൊബൈൽ ഫോൺ ട്രാക്ക് ചെയ്തപ്പോൾ പ്രയാഗ്‌രാജിലേക്ക് പോയതാണെന്ന് കണ്ടെത്തി.

തുടർന്ന് ഇൻഡോറിൽ നിന്നുള്ള പൊലീസ് സംഘം പ്രയാഗ്‌രാജിൽ എത്തിയെങ്കിലും പ്രതികളുടെ മൊബൈൽ ലൊക്കേഷനുകൾ ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിന്നതിനാൽ തിരക്ക് മൂലം ഇവരെ പിടികൂടാൻ കഴിഞ്ഞില്ല.

ഇൻഡോറിലേക്ക് മടങ്ങി വന്ന ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പണവും ആഭരണങ്ങളും ഉൾപ്പെടെ നാല് ലക്ഷം രൂപയുടെ സാധനങ്ങൾ കണ്ടെടുത്തതായും ദ്വാരകാപുരിയിലെ നാല് വീടുകളിൽ നിന്ന് ഏഴ് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ ഇവർ മോഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും കുംഭമേളയിലേക്കുള്ള യാത്ര ഉൾപ്പെടെ കാമുകിമാർക്കായി ഇവർ ചെലവഴിച്ചിരുന്നു.

Tags:    
News Summary - Indore men took girlfriends to Kumbh with stolen money, arrested after returning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.