Posted On
date_range Updated On
date_range കോൺഗ്രസ് എം.എൽ.എയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് അഞ്ചുമാസം
ഭോപാൽ: ഇന്ദോറിലെ കോൺഗ്രസ് എം.എൽ.എയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. മുരളി മോർവാൾ എം.എൽ.എയുടെ മകൻ കരൺ മോർവാളാണ് പിടിയിലായത്.
കരണിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം അടുത്തിടെയാണ് പൊലീസ് 15,000ത്തിൽ നിന്ന് 25000 ആക്കിയത്. പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ അഞ്ചു മാസമായി കരൺ ഒളിവിലായിരുന്നു. ഇന്ദോറിലെ ബദ്നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.