സർനിയ: കാനഡയിലെ സാർനിയയിൽ 22 കാരനായ ഇന്ത്യൻ വംശജനായ വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഗുറാസിസ് സിംങ് ആണ് മരിച്ചത്. സർനിയയിലെ ക്യൂൻ സ്ട്രീറ്റിലാണ് സംഭവം. ഇയാളുടെ റൂം മേറ്റ് ക്രോസ്ലി ഹണ്ടർ ആണ് ഗുറാസിസ് സിംങിനെ കുത്തിക്കൊന്നത്.
അടുക്കളയിൽവച്ച് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കത്തി ഉപയോഗിച്ച് ഇയാളെ ഒന്നിലധികം തവണ കുത്തിയതായാണ് വിവരം.
ഒന്നാം വർഷ ബിസിനസ് മാനേജ്‌മെന്റ് ഇൻ്റർനാഷണൽ ബിസിനസ് വിദ്യാർത്ഥിയായ ഗുറാസിസ് സിംങിന്റെ മരണത്തിൽ ലാംടൺ കോളേജ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.