സിംഗപ്പുര്‍: അയല്‍വാസിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരന് സിംഗപ്പുരില്‍ ഏഴുമാസം തടവുശിക്ഷ. എറക്കോടൻ അബിൻരാജ് (26) നെയാണ് കോടതി ശിക്ഷിച്ചത്.
2024 സെപ്റ്റംബർ 22 നാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം സ്ത്രീ റൂമിൽ ഉറങ്ങിക്കിടമ്പോൾ പ്രതി അടുക്കളയിലെ ബാൽക്കണിയിലൂടെ വീടിനുള്ളിൽ കയറുകയായിരുന്നു.
ഇവർ ഉറക്കത്തിലാണെന്ന് മനസിലാക്കിയ പ്രതി സ്ത്രീയെ സ്പർശിക്കാൻ തുടങ്ങി. തുടർന്ന് ആരോ സ്പര്‍ശിക്കുന്നതായി അനുഭവപ്പെട്ട സ്ത്രീ ഞെട്ടി എഴുന്നേൽക്കുകയും
അബിൻരാജിനെ കണ്ട സ്ത്രീ നിലവിളിച്ചുകൊണ്ട് ഭർത്താവിനെ ഉണർത്തുകയും ചെയ്തു. ഭയന്നുവിറച്ച അബിന്‍രാജ് മുറിയില്‍ മൂത്രമൊഴിക്കുകയും പോലീസിനെ വിളിക്കരുതെന്ന് ഭർത്താവിനോട് അഭ്യർത്ഥിക്കുതയും ചെയ്തു. എന്നാൽ ഭർത്താവ് പോലീസിനെ വിളിച്ചു.
വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്നതായി പ്രതി സമ്മതിച്ചെങ്കിലും സ്ത്രീയെ സ്പര്‍ശിച്ചുവെന്ന ആരോപണം ഇയാൾ കോടതിയില്‍ നിഷേധിച്ചു. തന്റെ ഫോണ്‍ സ്ത്രീയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നെന്നും അപ്പോഴാണ് അവര്‍ ഉണര്‍ന്നതെന്നും അയാള്‍ പറഞ്ഞു.
ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തില്‍നിന്നുള്ളയാളാണ് അബിന്‍രാജെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അബിന്‍രാജിന്റെ മുത്തശ്ശി ആത്മഹത്യ ചെയ്തിരുന്നു. കുറ്റകൃത്യം നടത്തിയ സമയത്ത് അബിന്‍രാജിന് മാനസികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അബിന്‍രാജിന് ഏതെങ്കിലും വിധത്തിലുള്ള മാനസികബുദ്ധിമുട്ടുകളുള്ളതായി ആരോഗ്യവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിലില്ലെന്ന് വാദിഭാഗം കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.