നേമം: വാക്കുതര്‍ക്കം മൂലം പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
നരുവാമൂട് സ്റ്റേഷന് പരിധിയില്‍ മച്ചേല്‍ അയ്യംപുറത്ത് സ്വദേശി ഷിബു (40) ആണ് പിടിയിലായത്. ഇയാളുടെ പിതാവ് സദാശിവനാണ് (70) വെട്ടേറ്റത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
ടെലിവിഷന്‍ ഓണ്‍ ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തില്‍ സദാശിവന്റെ മുഖത്തിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും തുടര്‍ന്ന് ശാന്തിവിള താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍നിന്നുതന്നെ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.