കാൺപൂർ: 48 കാരനായ ഗവ. കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. യു.പി കാൺപൂരിലെ പങ്കി മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ദയാറാം എന്ന അധ്യാപകനാണ് മരിച്ചത്. പ്രതിയായ സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദയാറാം തന്‍റെ സഹോദരനായ അനൂജിനെ ഫോണിൽ വിളിച്ച് സഞ്ജീവും സഹായികളും ചേർന്ന് പത്രസ ഗ്രാമത്തിലെ ഒരു മുറിയിൽ പൂട്ടിയിട്ട് തീയിട്ടതായി അറിയിച്ചിരുന്നു. അനൂജ് പൊലീസുമായെത്തി വാതിൽ തുറക്കുമ്പോഴേക്കും ദയാറാം പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും കത്തിനശിച്ച നിലയിലായിരുന്നു.
സംഭവത്തിൽ അധ്യാപകന്‍റെ സഹോദരഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.