ഫിനോ
Posted On
date_range Updated On
date_range പീഡനക്കേസിൽ മധുര സ്വദേശി പിടിയിൽ
പള്ളുരുത്തി: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശി ഫിനോയെ (30) പള്ളുരുത്തി പൊലീസ് പിടികൂടി. ഒരു വർഷം മുമ്പാണ് സംഭവം.
കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയ ഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പള്ളുരുത്തി എസ്.ഐ വൈ. ദീപുവിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.