തിരുവനന്തപുരം: വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. താന്നിമൂട് സ്വദേശി നിതീഷ്ബാബു(31)വിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി അഭിനയിച്ച് അഞ്ചാമത് വീണ്ടും ഒരു വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ ഇയാളുടെ അടുത്ത വിവാഹത്തെക്കുറിച്ച് അറിഞ്ഞത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും സംഭവം പുറംലോകം അറിഞ്ഞതും.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിവാഹ തട്ടിപ്പിൽ യുവതികൾ ഇരയായിട്ടുണ്ടെന്നും ഒരു വിവാഹംപോലും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ക്ഷേത്രത്തിൽ വച്ച് താലി കെട്ടുകയാണ് ഇയാളുടെ രീതിയെന്നും കണ്ടെത്തി.
നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 20 പവനോളം സ്വർണ്ണാഭരണങ്ങളും, 8 ലക്ഷം രൂപയുമാണ് പ്രതി വിവാഹത്തട്ടിപ്പിലൂടെ കൈക്കലാക്കിയത്. 2 യുവതികളുടെ പരാതിയിലാണ് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാളെ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.