ചൈതന്യ മന്ദാഗിനി

ഹൈദരാബാദ് സ്വദേശിയായ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്

ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ ഏൽപിക്കുകയായിരുന്നു യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. ശനിയാ​ഴ്ചയാണ് സംഭവം. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു. ഈ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലെത്തിയ ഭർത്താവ്, കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കൊ​ലപ്പെടുത്തിയതായി അറിയിച്ചതായി പറയുന്നു. ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണിപ്പോൾ. 

Tags:    
News Summary - Hyderabad native Shwetha killed in Australia, cops suspect husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.