കുടുംബ വഴക്ക്​: യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവല്ല : കുടുംബ വഴക്കിനെ തുടർന്ന് തിരുവല്ല പന്നിക്കുഴിയിൽ യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പന്നിക്കുഴി കോളനിയിൽ ആര്യ (25)ക്കാണ്​ ഭർത്താവ് ലാൽ ബാബുവിന്‍റെ അക്രമണത്തിൽ പരിക്കേറ്റത്.

ആര്യക്ക്​ നേരേയുള്ള ആക്രമണം തടയുന്നതിനിടെ പിതാവ് പ്രകാശിനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. തലക്ക്​ വെട്ടേറ്റ ആര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവ ശേഷം ഒളിവിൽ പോയ ഇടുക്കി വട്ടപ്പാറ സ്വദേശിയായ ലാൽ ബാബുവിനെതിരെ വ്യാജവാറ്റ് അടക്കം നിരവധി കേസുകളുള്ളതായി തിരുവല്ല പൊലീസ് പറഞ്ഞു. ലാൽ ബാബുവും ആര്യയും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ചേർന്ന് പന്നിക്കുഴി പാലത്തിന് സമീപം തട്ടുകട നടത്തിവരികയായിരുന്നു.

Tags:    
News Summary - husband stabbed wife due to family issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.