Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ്
തിരുവനന്തപുരം: ഭാര്യയുടെ മൂക്ക് വെട്ടിയ സംഭവം ഭർത്താവ് ഒളിവിൽ. പോത്തൻകോട് കല്ലൂരിൽ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.
കുറച്ചു കാലങ്ങളായി അനിൽകുമാറും സുധയും തമ്മിൽ പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുധയുടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സുധയുടെ കൈ വിരലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.