ഫൈസൽ
Posted On
date_range Updated On
date_range ഭാര്യയെ ജോലിസ്ഥലത്തെത്തി കുത്തിപ്പരിക്കേൽപിച്ചു
വൈപ്പിൻ: ഭാര്യയെ ജോലിസ്ഥലത്തെത്തി ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു. എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെയാണ് ഓഫിസില്‍നിന്ന് വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തിയത്.
ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസൽ സംഭവശേഷം കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.