Posted On
date_range Updated On
date_range യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ
ഇരവിപുരം: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ്ചെയ്തു. മയ്യനാട് ആക്കോലിൽ കരുവാംകുഴി നിഷദ് മൻസിലിൽ സിയാദ് (30) ആണ് പിടിയിലായത്.
സിയാദ് ആക്കോലിലുള്ള വീട്ടിൽ െവച്ച് ഭാര്യയെ മർദിച്ചിരുന്നു. ബഹളംകേട്ട് റൂമിലെത്തിയ സിയാദിന്‍റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കത്തി കൊണ്ട് ഭാര്യയുടെ മുതുകിൽ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്െപക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ, എസ്.ഐമാരായ ജയേഷ്, ജയകുമാർ, ഷാജി, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.