Posted On
date_range Updated On
date_range യുവതിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: തർക്കത്തിനിടെ ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് തളിക്കുളം വീട്ടിൽ ഇസ്മായിലാണ് (46) അറസ്റ്റിലായത്. ബുധനാഴ്ച അഴീക്കോടുള്ള വീട്ടിലാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യ ഫസീലയെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ഫസീല കൈകൊണ്ട് തടുത്തതോടെ കൈയിൽ മുറിവേറ്റു. ഫസീലയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.