ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ യാത്ര; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയെ കോടാലികൊണ്ട് കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. കാച്ചനക്കനഹള്ളി നിവാസിയായ ശങ്കറാണ് (28), ഭാര്യ ഹെബ്ബഗോഡി നിവാസിയായ മാനസയെ (26) കൊലപ്പെടുത്തിയത്. ഭാര്യക്ക് പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

രക്തം പുരണ്ട വസ്ത്രവുമായിചന്ദനപുര അനേക്കൽ പ്രധാനപാതയിൽ ഒരാൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പെട്രോളിങ്ങിനിടെ പൊലീസിന്‍റെ ശ്രദ്ധയിൽ പ്പെട്ടിരുന്നു. സംഭവം എന്താണെന്നറിയാൻ ഇയാളോട് സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോഴാണ് ഒരു മനുഷ്യന്റെ തല ഫുട്ബോർഡിൽ എടുത്തുവച്ചിരിക്കുന്നത് ശ്രദ്ധയിൽ പ്പെടുന്നത്. ചോദ്യം ചെയ്തപ്പോൾ തല തന്റെ ഭാര്യയുടേതാണെന്നും താൻ കൊന്നതാണെന്നും ഇയാൾ സമ്മതിച്ചു. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, ശനിയാഴ്ച പുലർച്ചെ 1.30 ഓടെ കേസ് രജിസ്റ്റർ ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

26കാരനായ ശങ്കറും മാനസയും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മുന്ന് വയസുള്ള ഒരു മകളുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിങ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, മകളെ കരുതി ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി ഭാര്യ കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോളാണ് കൊലപാതകം. ചര്‍ച്ച വാക്കുതര്‍ത്തിലേക്ക് നീണ്ടതോടെ വീട്ടില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ശങ്കര്‍ മാനസയെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അറുത്തെടുത്ത തലയുമായി ഇയാൾ സ്കൂട്ടറിൽ കടന്നുകളഞ്ഞപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.