കാട്ടാക്കട: കുടുംബകലഹത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട തൂവല്ലൂർക്കോണം പാറവിളാകത്ത് റോഡരികത്ത് വീട്ടിൽ മുരുകനെയാണ് (58) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കൈക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഭാര്യ എസ്. സുലോചന (56) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. കുടുംബവുമായി പിണങ്ങിക്കഴിയുകയായിരുന്നു മുരുകൻ.
വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ഇയാൾ വെട്ടുകത്തി കൊണ്ട് സുലോചനയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.