നെയ്യാറ്റിൻകര: പെരുമ്പഴുതൂരിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാവ് ജെ. ജോസ് ഫ്രാങ്ക്ലിന് സസ്പെൻഷൻ. ഡി.സി.സി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു
ജോസ് ഫ്രാങ്ക്ലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ വീട്ടമ്മയുടേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരുന്നു. ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതര ആരോപണമാണ് കത്തിലുള്ളത്. ജോസ് ഫ്രാങ്ക്ലിൻ വീട്ടമ്മയെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും പരാമർശമുണ്ട്. പലതവണ മകനോടൊപ്പമാണ് ജോസഫ് ഫ്രാങ്ക്ലിനെ കാണാൻ പോയിരുന്നത്. ഇദ്ദേഹത്തിന്റെ പീഡനം ഭയന്നാണ് ഇത്തരത്തിൽ പോയതെന്ന് കത്തിൽ പരാമർശിക്കുന്നു.
ബാധ്യതയുടെ വിവരങ്ങളും കുറിപ്പിലുണ്ട്. ബാധ്യത അവസാനിപ്പിക്കാൻ സബ്‌സിഡിയുള്ള വായ്‌പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തൊഴുക്കലിലെ ഓഫിസിൽ വിളിച്ചുവരുത്തി അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും മകന് എഴുതിയ കത്തിൽ വിവരിക്കുന്നു. ഭർത്താവില്ലെന്ന് കരുതി ഇങ്ങനെയൊക്കെ പെരുമാറാൻ പാടുണ്ടോ എന്നും വീട്ടമ്മ കത്തിൽ ചോദിക്കുന്നു. സഹിക്കാൻ വയ്യാതായതോടെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കത്തിൽ സൂചന നൽകുന്നത്. ഇങ്ങനെ വൃത്തികെട്ട രീതിയിൽ ജീവിക്കാൻ താൽപര്യമില്ലെന്നും പറയുന്നു. വായ്‌പയുടെ കാര്യം അന്വേഷിക്കുമ്പോൾ, എപ്പോൾ കാണാൻ കഴിയുമെന്നാണ് ചോദിക്കുന്നതെന്നും കുറിപ്പിലുണ്ട്. ജോസ് ഫ്രാങ്ക്ലിനെ ഈ പരാമർശം കാണിക്കണമെന്നും കത്തിൽ പറയുന്നു.
പൊലീസിന്റെ അനാസ്ഥയാണ് കത്ത് പുറത്ത് പോയതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. അതീവ രഹസ്യമായി കൊണ്ടുപോയ കത്ത് എങ്ങനെ പുറത്തുവന്നു എന്നും അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.