Posted On
date_range Updated On
date_range ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്നു
ചിയ്യാരം: ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ നാല് പവന്റെ സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ടു. തെക്കേപുരയ്ക്കല്‍ ഭാസ്കരന്റെ ഭാര്യ ഷീജയുടെ മാലയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ചിയ്യാരം കരുവാന്മൂലക്ക് സമീപമാണ് സംഭവം. തറവാട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ഷീജയുടെ എതിര്‍വശത്തുകൂടി വന്ന മോഷ്ടാവ് മാല പൊട്ടിക്കുകയായിരുന്നു.
ഷീജ ബഹളം വെച്ചപ്പോഴേക്കും മോഷ്ടാവ് ബൈക്കില്‍ ഒല്ലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.