Posted On
date_range Updated On
date_range പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവർന്നു
ചങ്ങനാശ്ശേരി: പെന്ഷന് വാങ്ങി മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല നഗരമധ്യത്തില്‍ കവർന്നു. നാലുകോടി പുത്തന്‍കാവ് കോയിപ്പുറത്ത് രാധമ്മയുടെ മാലയാണ് ചൊവ്വാഴ്ച ഉച്ചക്ക് ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്തെ ഉപവഴിയില്നിന്ന് പൊട്ടിച്ചത്.
ഇവര്‍ ബഹളം വെച്ചപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അഞ്ചര പവൻ ഉണ്ടെന്നും മകളുടെ മാലയാണിതെന്നും വീട്ടമ്മ പറഞ്ഞു. ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്കി. പൊലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.