ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളജിനു സമീപം ഹോട്ടൽ നടത്തുകയാണ്.

ഈ ഹോട്ടലിലെ ജോലിക്ക് ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇയാൾ വിവരം കോട്ടയം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി.

Tags:    
News Summary - Housewife found dead with throat slit behind house in Ettumanoor Thellakath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.