5.9 കോടി രൂപയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ആരോഗ്യവതിയായ സ്ത്രീ കിടപ്പിലായതായി അഭിനയിച്ചത് 13 വർഷം. ഫ്രാൻസസ് നോബിൾ എന്ന 66കാരിയാണ് വൻ തട്ടിപ്പ് നടത്തിയത്. 2005നും 2018നും ഇടയിൽ നോബിൾ ഹെർട്ട്‌ഫോർഡ്‌ഷെയർ കൺട്രി കൗൺസിലിലെ അംഗങ്ങളുമായി സംസാരിക്കുകയും തനിക്ക് അസുഖമാണെന്നും 24 മണിക്കൂറും ഹോം കെയർ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന്, വികലാംഗർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സാധാരണയായി നൽകുന്ന 'ഡയറക്ട് പേയ്‌മെന്റ് കെയർ പാക്കേജ്' കൗൺസിൽ നോബിളിന് അനുവദിച്ചു.
കൗൺസിലിൽ നിന്ന് നോബിളിന് 13 വർഷത്തേക്ക് ഫണ്ട് ലഭിക്കുകയായിരുന്നു. എന്നാൽ, ഈ പണം മുഴുവനും മകനും മരുമകൾക്കുമൊപ്പം അമേരിക്കയിലും കാനഡയിലും ആഡംബരമായി അവധിക്കാലം ആസ്വദിക്കാൻ ഉപയോഗിക്കുകയായിരുന്നെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു. പുലർച്ചെ തന്‍റെ നായയോടപ്പം 66കാരി നടന്ന് പോകുന്നത് അയൽവാസികൾ കണ്ടതോടെയാണ് സംശയം തുടങ്ങിയത്. അതോടെ അധികൃതർ അവരെ നിരീക്ഷിക്കാൻ ആരംഭിച്ചു. പിന്നീട് ഹോം ഡലിവറിയുടെ പാക്കറ്റ് ഒരു പ്രശ്നവുമില്ലാതെ പൊളിക്കുന്നത് കണ്ടതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.
തുടർന്ന് കോടതി നോബിളിന് നാല് വർഷവും 9 മാസവും ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. യു.കെ കോടതികളിൽ വന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തട്ടിപ്പാണിതെന്ന് ജഡ്ജി റിച്ചാർഡ് ഫോസ്റ്റർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.