പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചു, ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലിക്കിടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാത്ത ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. പഞ്ചായത്തിലെ കുളത്തുങ്കൽ കവലക്ക് സമീപം കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്ക് മരക്കുറ്റിയിൽ വീണ് പരിക്കേറ്റിരുന്നു.
ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു സ്കൂട്ടറിൽകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അതിന് സാധിച്ചില്ല.
തുടർന്നാണ് പിടന്ന പ്ലാവ് ജങ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ ആശുപത്രിയിലേക്ക് പോകുന്നതിനായി വിളിച്ചത്. എന്നാൽ, സവാരിക്ക് പോകാൻ തയാറായില്ല. അതിശക്തമായ മഴ ഉണ്ടായിരുന്ന സാഹചര്യത്തിൽ മറ്റൊരു ഓട്ടോയിലാണ് ആശുപത്രിയിൽ എത്തിയത്.
ഇത് സംബന്ധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലപ്പള്ളി ജോയന്റ് ആർ.ടി.ഒക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. തുടർന്നാണ് യാത്ര നിഷേധിച്ച ഓട്ടോ ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.