പ്രതി
നിഖിൽ
Posted On
date_range Updated On
date_range ഹഷീഷ് ഓയിൽ: ഒരാൾ കൂടി അറസ്റ്റിൽ
കൊരട്ടി: 12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം മാലിപ്പറമ്പ് പുത്തൻപുരയ്ക്കൽ നിഖിലിനെ (30) കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും ചേർന്നാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് പണം നല്‍കിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവശേഷം പലയിടങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് കാറുകളിലായി കടത്തിയ 25 കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
കേസിൽ പുതുവൈപ്പ് പുന്നത്തറ പ്രേംകുമാര്‍ (34), വൈപ്പിന്‍ കാഞ്ഞിരത്തിങ്കല്‍ സാബിന്‍ (33), മാലിപ്പുറം തേങ്ങശ്ശേരി ഹെന്‍വിന്‍ (30), ഞാറയ്ക്കല്‍ നെടിയപറമ്പില്‍ ഫെബിന്‍ (30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.