ധനീഷ്
Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; യുവാവ് അറസ്റ്റിൽ
നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമ ത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. തായന്നൂർ വേങ്ങച്ചേരിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമം പ്രതിരോധിക്കാനായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍വെച്ചാണ് കഴിഞ്ഞ വർഷം മേയ് മാസത്തില്‍ തനിക്കു നേരെയുണ്ടായ ലൈംഗികപീഡനത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പിന്നീട് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്‌സോ കുറ്റം ചുമത്തി അമ്പലത്തറ എസ്.ഐ സുരേഷ് ബാബു അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.