പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കരിപ്പൂരിൽ അരക്കോടിയുടെ സ്വർണം പിടിച്ചു; കാരിയർക്ക് വാഗ്ദാനം ചെയ്തത് 50,000
കരിപ്പൂർ: കാലിക്കറ്റ് വിമാനത്താവളത്തിൽ 50.52 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം പിടികൂടി. കോഴിക്കോട് പുത്തൂർ സ്വദേശി ഇരട്ടകുളങ്ങര ജാസിറിൽനിന്നാണ് 1082 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്.
ബുധനാഴ്ച രാവിലെ ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. മിശ്രിതത്തിൽനിന്ന് 992.57 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
50,000 രൂപയാണ് സ്വർണകടത്ത് സംഘം വാഗ്ദാനം ചെയ്തതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകി. അസി. കമീഷണർ സിനോയി കെ. മാത്യു, സൂപ്രണ്ട് എം. പ്രകാശ്, ഇൻസ്പെക്ടർ കപിൽദേവ് സുരീറ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.