വ​ര​ന്ത​ര​പ്പി​ള്ളി ക​വ​രം​പി​ള്ളി​യി​ല്‍ വീ​ട്ടു​പ​റ​മ്പി​ലെ ഷെ​ഡി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്ത തോ​ക്കു​ക​ളും വാ​ഷും

വീട്ടുപറമ്പിലെ ഷെഡില്‍നിന്ന് തോക്കുകളും വാഷും പിടികൂടി

ആ​മ്പ​ല്ലൂ​ര്‍: വ​ര​ന്ത​ര​പ്പി​ള്ളി ക​വ​രം​പി​ള്ളി​യി​ല്‍ വീ​ട്ടു​പ​റ​മ്പി​ലെ ഷെ​ഡി​ല്‍നി​ന്ന് തോ​ക്കു​ക​ളും വാ​ഷും പി​ടി​കൂ​ടി.

ക​വ​രം​പ്പി​ള്ളി കു​ര്യ​ൻ എ​ന്ന​യാ​ളു​ടെ പ​റ​മ്പി​ലെ ഷെ​ഡി​ല്‍ നി​ന്നാ​ണ് ഒ​രു നാ​ട​ന്‍ തോ​ക്കും മൂ​ന്ന് തോ​ക്കു​ക​ളു​ടെ പു​റം​ച്ച​ട്ട​യും 15 ലി​റ്റ​ര്‍ വാ​ഷും പി​ടി​കൂ​ടി​യ​ത്.

മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ഇ​റ​ങ്ങി​യെ​ന്ന പ​രാ​തി​യെ​തു​ട​ര്‍ന്ന് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പാ​ല​പ്പി​ള്ളി റേ​ഞ്ചി​ലെ വ​ന​പാ​ല​ക​രാ​ണ് വ​നാ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​ള്ള പ​റ​മ്പി​ലെ ഷെ​ഡി​ല്‍ ഇ​വ ക​ണ്ടെ​ത്തി​യ​ത്. തോ​ക്കു​ക​ള്‍ വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഷ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ശി​പ്പി​ച്ചു.

Tags:    
News Summary - Guns from the shed in the backyard Wash was also caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.