ഓടുന്ന ബസിൽ നിന്നും പൊലീസുകാരനായ ഭർത്താവ് കണ്ടക്ടറായ ഭാര്യയെ കഴുത്തറുത്തുകൊന്നു. ഛോട്ടാ ഉദേപൂരിലാണ് സംഭവം. ജോലി സ്ഥലത്തുനിന്ന് 200 കിലോമീറ്റർ സഞ്ചരിച്ചെത്തിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.
ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‍പോർട്ട് ബസ് കണ്ടക്ടറായ മംഗുബെന്നാണ് കൊല്ലപ്പെട്ടത്. സൂറത്തിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് അമൃത് റാവയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ വിഷയത്തിൽ പലതവണ ഇരുവരും തമ്മിൽ തർക്കം നടന്നതായി പൊലീസ് പറയുന്നു. സംഭവ സ്ഥലത്തുനിന്നു തന്നെ മരണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.