ഹിമാചലിൽ 65കാരിയെ ബലാത്സംഗം ചെയ്ത കൊച്ചുമകൻ അറസ്റ്റിൽ

ഷിംല: ഹിമാചലിൽ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കൊച്ചുമകൻ അറസ്റ്റിൽ. ഷിംല റോഹ്രു സ്വദേശിയാണ് അറസ്റ്റിലായത്. ഭർത്താവിന്‍റെ മരണശേഷം ഒറ്റക്ക് താമസിക്കുകയായിരുന്നു ഇവർ. ജൂലൈ മൂന്നിന് ഉച്ചകഴിഞ്ഞ് തന്‍റെ വീട്ടിലെത്തിയ കൊച്ചുമകൻ ബലാത്സംഗം ചെയ്തതായി ഇവർ പൊലീസിൽ പരാതി നൽകി.

ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറ‍യുന്നു. പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ബി.എന്‍.എസ് 64(2) (ബലാത്സംഗം), 332(ബി) (അതിക്രമിച്ചു കടക്കല്‍), 351(3) (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Grandson arrested for raping 65-year-old woman in Himachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.