Posted On
date_range Updated On
date_range നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവ്
വെള്ളറട (തിരുവനന്തപുരം): നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി. തിരുവല്ലം വില്ലേജിലെ 75കാരനെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്‌സോ) കെ. വിദ്യാധരന്‍ ശിക്ഷിച്ചത്.
മകളുടെ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. 2022ലാണ് സംഭവം. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി വളരെ ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി. തിരുവല്ലം സ്‌റ്റേഷനിൽ ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.