കൊച്ചി: പെരുമ്പാവൂരിൽ യുവാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനു (19) ആണ് മരിച്ചത്. സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. പെൺകുട്ടിയെ വെട്ടിയെ ബേസിൽ എന്ന യുവാവ് അന്ന് തന്നെ വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പെൺകുട്ടി ബന്ധത്തിൽ പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമായത്.
തലക്ക് വെട്ടേറ്റ പെൺകുട്ടിക്ക് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ ദിവസം ഉച്ചയ്ക്ക് 12 ഓടെ പെൺകുട്ടിയുടെ വീട്ടിൽ ആയുധവുമായി കടന്ന യുവാവ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടിക്ക് പുറമേ മുത്തശിക്കും മുത്തശനും വെട്ടേറ്റിരുന്നു. പെൺകുട്ടിയുടെ തലക്കാണ് വെട്ടേറ്റിരുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് അക്രമിയുടെ വീട്ടിലെത്തിയപ്പോഴാണ് യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.