തമിഴ്നാട്ടിൽ 13 കാരിയെ ബലാത്സംഗം ചെയ്ത 78 കാരൻ അറസ്റ്റിൽ; പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചു

ചെ​ന്നൈ: 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 78കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി രണ്ടു ദിവസം മുമ്പ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. മൂന്നു മാസം മുമ്പാണ് ഇയാൾ പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. എന്നാൽ കുട്ടിയുടെ മരണശേഷമാണ് വിവരം പുറത്തറിഞ്ഞത്.

കുട്ടിയെ 78കാരൻ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇയാളറിയാതെ ഒരു സംഘം യുവാക്കൾ മൊബൈലിൽ പകർത്തുകയായിരുന്നു. പെൺകുട്ടി മരിച്ചതിനു ശേഷമാണ് ഇവർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

സർക്കാർ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായിരുന്നു പെൺകുട്ടി. ചെറുപ്പത്തിലെ അച്ഛനമ്മമാരെ നഷ്ടപ്പെട്ടതാണ് പെൺകുട്ടിക്ക്. കുട്ടി ജനിച്ച് അഞ്ച് മാസം കഴിഞ്ഞ് മാതാപിതാക്കൾ മരിക്കുകയായിരുന്നു. തുടർന്ന് അമ്മാവന്റെ കുടുംബമാണ് വളർത്തിയത്. യുവാക്കൾ വിഡിയോ ചിത്രീകരിച്ചത് 78 കാരനിൽ നിന്ന് പണം തട്ടാൻ വേണ്ടിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Girl who died of snakebite was raped 3 months ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.