Posted On
date_range Updated On
date_range വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
കട്നി(മധ്യപ്രദേശ്): വീട്ടിലുറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൈമുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമേത്തല ഗ്രാമത്തിലാണ് സംഭവം.
പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഉറക്കമുണർന്ന വീട്ടുകാർ കുട്ടിയെ കാണാതെ പരിഭ്രാന്തരായി തിരയുമ്പോൾ വീടിന് പരിസരത്തുനിന്ന് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പരിസരവാസിയാണ് പ്രതിയെന്ന് ഗ്രാമവാസികൾ പറഞ്ഞു. പൊലീസ് പിടികൂടിയെങ്കിലും പൊലീസ് വാഹനത്തിൽനിന്ന് ഇയാൾ രക്ഷപ്പെട്ടതായും നാട്ടുകാർ ആരോപിച്ചു.
രാവിലെ എട്ടുമണിയോടെ നാട്ടുകാർ പ്രക്ഷോഭം തുടങ്ങി. തുടർന്ന് ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തതായി എസ്.പി. സുനിൽ ജെയ്ൻ പറഞ്ഞു. കുഞ്ഞ് ജബൽപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.