പിടിയിലായ പ്രതികൾ
തൃശൂർ: അരണാട്ടുകര വില്ലേജ് ഓഫിസിന്റെ ഗേറ്റ് മോഷ്ടിച്ചവരെ തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടി. വലക്കാവ് കുത്തൂർ വീട്ടിൽ സന്തോഷ് (47), മാടക്കത്തറ സ്രാബിക്കൽ വീട്ടിൽ മനോജ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 27ന് രാത്രിയിലാണ് സംഭവം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ പെട്ടി ഓട്ടോയിൽ സംഭവസ്ഥലത്തിനടുത്തും ഒളരിയിലും പച്ചക്കറി കച്ചവടം നടത്തുന്നവരാണ്. മോഷ്ടിച്ച ഗേറ്റ് ചിയ്യാരത്തുള്ള ആക്രികടയിൽ നിന്ന് പൊലീസ് വീണ്ടെടുത്തു. വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, എ.എസ്.ഐ സുദർശനൻ, സിവിൽ പൊലീസ് ഓഫിസർമാരായ അഭിഷ് ആൻറണി, സുധീർ, ജോസ്പോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.