തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആർ.പി.എഫും എക്സൈസും ചേർന്ന് പിടികൂടിയ കഞ്ചാവ് പാക്കറ്റുകൾ
തിരൂർ: റെയിൽവേ സ്റ്റേഷനിൽനിന്ന് നാലര ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് ആർ.പി.എഫും എക്സൈസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ഒളിപ്പിച്ചുവെച്ച നിലയിൽ ബാഗ് കണ്ടെത്തിയത്. ഇത് പരിശോധിച്ചപ്പോൾ ആറ് പാക്കറ്റുകളിലായി 13 കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
ആർ.പി.എഫ് എസ്.ഐ കെ.എം. സുനിൽ കുമാർ, ഷാജി തോമസ്, ഹരിഹരൻ, അസി. എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദ്, പ്രിവന്റിവ് ഓഫിസർ രവീന്ദ്രനാഥ്, ഉദ്യോഗസ്ഥരായ അനൂപ്, വി.പി. പ്രമോദ്, നൗഷാദ്, ഐ.ബി പ്രിവന്റിവ് ഓഫിസർ ലതീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.