ഗുണ്ടാതലവന്‍ രാജു തേത്ത് വെടിയേറ്റ് മരിച്ചു

ഗുണ്ടാതലവന്‍ രാജു തേത്ത് വെടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ സിക്കാറിലെ ഉദ്യോഗ് നഗറില്‍ അദ്ദേഹത്തിന്റെ വീടിനു സമീപം അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ആനന്ദ്പാല് സംഘവുമായി രാജു തേത്തിന് ശത്രുത നിലനിന്നിരുന്നതായാണ് പറയുന്നത്. ആനന്ദ്പാല്‍ സംഘവും ലോറന്‍സ് ബിഷ്ണോയി സംഘവും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണിപ്പോൾ. രാജു തേത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം രോഹിത് ഗോദാര ഏറ്റെടുത്തിരിക്കുകയാണ്. ആനന്ദ്പാലിന്റെയും ബല്‍വീറിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്തതായാണ് പറയുന്നത്.

ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളിയാണ് രോഹിത് ഗോദാര. 10 വര്‍ഷമായി രാജു തേത്തിനെ കൊലപ്പെടുത്താന്‍ അക്രമികള്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tags:    
News Summary - Gangster Raju Theth shot dead outside his house in Rajasthan’s Sikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.