അനീഷ്, വിഷ്ണു
Posted On
date_range Updated On
date_range ലഹരിമരുന്നുമായി രണ്ടംഗസംഘം പിടിയില്‍
നേമം: മാരക ലഹരിമരുന്നുമായി രണ്ടംഗസംഘത്തെ പൊലീസ് പിടികൂടി. ശ്രീകാര്യം ഇടവക്കോട് അനീഷ് ഭവനില്‍ അനീഷ് (33), കരമന കാലടി സ്വദേശി വിഷ്ണു (30) എന്നിവരാണ് പിടിയിലായത്. രണ്ടുകിലോ വരുന്ന കഞ്ചാവ് പായ്ക്കറ്റുകളും കൂടാതെ എം.ഡി.എം.എയുമാണ് സംഘത്തില്‍നിന്ന് പൊലീസ് കണ്ടെത്തിയത്. മൊട്ടമൂടിന് സമീപം പറമ്പുക്കോണത്ത് വാടകവീട്ടില്‍ നരുവാമൂട് പൊലീസും ആന്റി നർകോട്ടിക്ക് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.