. പ്രദീഷ് മോഹൻദാസ് 2. സഞ്ജു എസ്. 3. മഹേഷ് ലാൽ 4. അഭിഷേക് 5. അമൽ ജെ. കുമാർ
6. അഭയ് രാജ്
പൊൻകുന്നം: ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. കൊല്ലം നെടുമൺ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള വീട്ടിൽ പ്രദീഷ് മോഹൻദാസ് (35), കൊല്ലം നെടുപന ഭാഗത്ത് കളയ്ക്കൽകിഴക്കേതിൽ വീട്ടിൽ എസ്. സഞ്ജു (23), കൊല്ലം നെടുപന ഭാഗത്ത് മനുഭവൻ വീട്ടിൽ മഹേഷ് ലാൽ (24), നെടുപന ഭാഗത്ത് ശ്രീരാഗം വീട്ടിൽ അഭിഷേക് (23), നല്ലിള ഭാഗത്ത് മാവിള വീട്ടിൽ അഭയ് രാജ് (23), നല്ലിള ഭാഗത്ത് അതുൽമന്ദിരം വീട്ടിൽ അമൽ ജെ. കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം ഇളംകുളം ഭാഗത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന മധുകുമാർ എന്നയാളെയാണ് ആക്രമിച്ചത്. പ്രതികൾ ഉച്ചഭക്ഷണം കഴിച്ചപ്പോൾ ഊണിന് കറിയായി നൽകിയ മീനിന്റെ വലുപ്പം കുറവാണെന്നും ചാറ് കുറഞ്ഞുപോയെന്നും പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐമാരായ കെ.ആർ. റെജിലാൽ, പി.എസ്. അംസു, സി.പി.ഒ വിനീത് ആർ. നായർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.