അസ്ഹറുദ്ദീൻ

വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് തുടർക്കഥ: സമാന കേസിൽ റിമാൻഡിൽ കഴിയവെ യുവാവ് വീണ്ടും അറസ്റ്റിൽ

അരീക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്ന് പണവും ആഭരണവും തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിനെ സമാന കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അസ്ഹറുദ്ദീനെയാണ് (36) അരീക്കോട് എസ്.ഐ അഹ്മദ് അറസ്റ്റ് ചെയ്തത്. അരീക്കോട് സ്വദേശിയായ യുവതിയെ വൈവാഹിക ആപ് വഴി പരിചയപ്പെട്ടാണ് യുവാവ് തട്ടിപ്പ് നടത്തിയത്. രണ്ട് പവൻ സ്വർണാഭരണവും 75,000 രൂപയുമാണ് യുവതിയിൽനിന്ന് തട്ടിയെടുത്തത്.

രണ്ടാഴ്ച മുമ്പ് യുവതിക്ക് യുവാവിനെ ബന്ധപ്പെടാനാകാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് അരീക്കോട് പൊലീസിൽ പരാതി നൽകി. അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി സമാന കുറ്റത്തിന് റിമാൻഡിലാണ് എന്ന് അറിഞ്ഞത്. തുടർന്ന് പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കരുവാരകുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവതിയെ സമാന രീതിയിൽ തട്ടിപ്പിന് ഇരയാക്കിയ കേസിലാണ് ഇയാൾ റിമാൻഡിലുള്ളത്. ഇന്‍റർനെറ്റ് വഴിയുള്ള ചീട്ടുകളിക്കും ബിസിനസ് ആവശ്യത്തിനുമാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരുകയാണ്. മഞ്ചേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു. അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ, എസ്.ഐ അഹ്മദ്, എ.എസ്.ഐ രാജശേഖരൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Fraudulent marriage promise sequel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.