Posted On
date_range Updated On
date_range തട്ടിപ്പ്: റിയൽ എസ്റ്റേറ്റ് കമ്പനിയുടെ 147 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ന്യൂഡൽഹി: ഫ്ലാറ്റുകളും സ്ഥലവും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ചണ്ഡിഗഢ് ആസ്ഥാനമായ ഗുപ്ത ബിൽഡേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ 147 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
വാണിജ്യസ്ഥാപനങ്ങൾ, വീടുകൾ, കൃഷിഭൂമി, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കണ്ടുകെട്ടിയവയിലുൾപ്പെടുന്നു. ഉപഭോക്താക്കളിൽനിന്ന് വാങ്ങിയ പണം മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുകയായിരുന്നു. ഫ്ലാറ്റ് ലഭിക്കാതിരിക്കുകയും പണം തിരിച്ചുനൽകാതാവുകയും ചെയ്തതോടെ നിരവധിപേർ പരാതിയുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.