വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്ന് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശിയായ ലിയോമോൻ ആന്‍റണിയെയാണ് (41) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയുടെ കൈയിൽനിന്ന് 1,80,000 രൂപയും പാസ്പോര്‍ട്ടും പ്രതി തട്ടിയെടുക്കുകയായിരുന്നു.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെത്തുടർന്ന് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ലിയോമോൻ വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഈസ്റ്റ്‌ എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐമാരായ എം.ബി. സജി, അന്‍സാരി, സി.പി.ഒമാരായ വിബിന്‍, ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Fraud by promising foreign job: Accused arrested after three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.