വീടുകയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

കോട്ടയം: കുമരകം ചെങ്ങളത്ത് വീടുകയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ.ചെങ്ങളം വായനശാല ഭാഗത്ത് പഴുവത്തറ പി.വി. വിനീത് കുമാർ (35), ചെങ്ങളം കുന്നുംപുറം ഭാഗത്ത് വേട്ടനാൽപതിൽ ജോസി വി.ജോണി (38), ചെങ്ങളം കോതമനശ്ശേരി ഭാഗത്ത് കോതമനശ്ശേരി കെ.എസ്. അഖിൽ (29), ചെങ്ങളം മഹിള സമാജം ഭാഗത്ത് കുഴിയിൽ കെ.എൻ. ജ്യോതിമോൻ (43)എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.

അയ്മനം സ്വദേശി ശിവപ്രസാദിനെയും കുടുംബത്തെയുമാണ് ഇവർ ആക്രമിച്ചത്. ചെങ്ങളത്തുള്ള ഇയാളുടെ സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു ആക്രമം. ഓണത്തോടനുബന്ധിച്ച് സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ശിവപ്രസാദും ഭാര്യയും.

ഇവിടെ നടന്ന ഓണാഘോഷ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നുകാട്ടി ശിവപ്രസാദ് ഇയാള്‍ക്കെതിരെ കുമരകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വിരോധംമൂലം വിനീത് തന്‍റെ സുഹൃത്തുക്കളെയുംകൂട്ടിവന്ന് ശിവപ്രസാദിനെയും ഭാര്യയെയും ശിവപ്രസാദിന്റെ സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപോയിരുന്നു.


Tags:    
News Summary - Four people were arrested in the case of attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.