താ​ഹി​ർ അ​ലി

മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

മാഹി: പന്തക്കലിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് രൂപവത്കരിച്ച പ്രത്യേക ടീമാണ് ശനിയാഴ്ച ഇടയിൽപീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് രണ്ട് പേരെ പിടികൂടിയത്.

പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പള്ളൂർ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദ് (27)നെയും തലശ്ശേരി ജൂബിലി റോഡിലെ എം. അൽത്താഫിനെ (41) യുമാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 0.380 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പിടികൂടി.


മ​യ​ക്കു​മ​രു​ന്നു​മാ​യി പ​ന്ത​ക്ക​ലി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം

തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മംഗലാപുരത്തുള്ള ഇവരുടെ രഹസ്യ വിൽപനകേന്ദ്രമായ കങ്കനാടി വലൻസിയയിലെ താമസസ്ഥലത്ത് നിന്ന് തളിപ്പറമ്പ് പന്നിയൂർ സ്വദേശി മുഹമ്മദ് ഫർദീസിനെ (21) കസ്റ്റഡിയിലെടുത്തു.

ഇയാളിൽ നിന്നും 40 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതികളെ 14 ദിവസത്തേക്ക് മാഹി കോടതി റിമാൻഡ് ചെയ്തു. ശ്രീകണ്ഠപുരം: എക്സൈസ് സംഘം ശ്രീകണ്ഠപുരം മേഖലയിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

അസം സ്വദേശി താഹിർ അലി (29) യെയാണ് ശ്രീകണ്ഠപുരം ടൗണിൽ വെച്ച് തളിപ്പറമ്പ് സർക്കിൾ എക്സൈസ് പ്രിവന്റിവ് ഓഫിസർ എം.വി. അഷ്റഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 200 മില്ലി ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി. വിനേഷ്, കെ. ശരത്ത്, പി.ആർ. വിനീത് എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Four people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.