പി​ടി​യിലായവർ പൊലീസിനൊപ്പം

പ്ലസ് വൺ വിദ്യാർഥിനിയെ പീഢിപ്പിച്ച കേസിൽ നാലുപേർ പിടിയിൽ

കടയ്ക്കൽ: മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ പിടിയിൽ. തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ ബഷീർ (52), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് കടയ്ക്കൽ െപാലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂൺ മുതൽ കുട്ടി ബലാത്സംഗത്തിനിരയായതായി െപാലീസ് പറഞ്ഞു.

പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകിയാണ് മോഹനനും ബഷീറും കുട്ടിയെ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് വിവരം പുറത്തറിഞ്ഞത്.

തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കടയ്ക്കൽ െപാലീസിനെ അറിയിച്ചു. െപാലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Four arrested for raping Plus One student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.