ടാൻഗ്ര(കൊൽക്കത്ത); കൊൽക്കത്തയിലെ ടാൻഗ്രയിൽ ദുരൂഹ സാഹചര്യത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൈത്തണ്ട മുറിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മറ്റൊരു അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഭവം നടന്ന വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിലെ റൂബി ക്രോസിംഗിന് സമീപം നടന്ന അപകടവുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി മരണപ്പെട്ടവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ അയൽവാസികൾ അറിയിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.