കലാപകാരി വെടിയുതിർക്കുന്നതിന്റെ വിഡിയോ ദൃശ്യം
ന്യൂഡൽഹി: ജൂലൈ 31 ന് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നുഹിനടുത്തുള്ള പട്ടണത്തിൽ കലാപകാരികൾ വെടിയുതിർക്കുന്നതിന്റെ ദൃശ്യം പുറത്ത്.
മുഖംമൂടി ധരിച്ച കലാപകാരി മറ്റൊരു സംഘത്തിന് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുന്നതായാണ് വീഡിയോ ദൃശ്യത്തിലുള്ളത്.ഗുരുഗ്രാം ജില്ലയിലെ സോഹ്‌നയിലാണ് സംഭവം നടന്നത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കലാപകാരികൾ ഇരുചക്ര വാഹനം തടഞ്ഞുനിർത്തി യാത്രക്കാരനെ മർദിച്ചതായും പരാതിയുണ്ട്. അയൽപക്കത്ത് നിന്ന് കനത്ത പുക ഉയരുന്നത് കാണിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, വീഡിയോയിൽ കാണുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു. ജൂലൈ 31 ന് ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ മതപരമായ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് സമുദായങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷം തുടങ്ങിയത്....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.