യക്കുമരുന്നുമായി പിടിയിലായവർ
മാനന്തവാടി: അതിമാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പൊലീസ് പിടിയിൽ. തിരുനെല്ലി എസ്.ഐ സി.ആർ. അനിൽ കുമാറും സംഘവും കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ കാട്ടിക്കുളം ഭാഗത്ത് നിന്ന് തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 11 ബി.എല്‍ 2433 കാറില്‍ നിന്നും 0.9 ഗ്രാം എം.ഡി.എം.എയുമായാണ് യുവാക്കളെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ തലക്കുളത്തൂര്‍ തെക്കേമേ കളത്തില്‍ പി.ടി. അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ. വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സില്‍ എന്‍.ടി. നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ് ഇമ്പ്രാകണ്ടത്തില്‍ താഴെ ഇ.കെ. വിവേക് (27), പുതിയങ്ങാടി വെസ്റ്റ്ഹില്‍ സ്രാമ്പിപറമ്പില്‍ എസ്.പി. പ്രസൂണ്‍ (27) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പ്രത്യേക ഉപകരണവും സംഘത്തിൽ നിന്നും പിടികൂടി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പ്രബേഷനറി എസ്.ഐമാരായ സനീത്, സുധി സത്യപാൽ, സി.പി.ഒമാരായ അഭിലാഷ്, മിഥുൻ, അഭിജിത്ത്, ബിജു രാജൻ, എസ്.സി.പി.ഒ രതീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.