Representational Image
Posted On
date_range Updated On
date_range പോക്സോ കേസിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് അഞ്ചു വർഷം കഠിന തടവും പിഴയും
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുളിയഞ്ചേരി വലിയാട്ടിൽ സുരേഷിനെ അഞ്ചു വർഷം കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എം. സുഹൈബാണ് ശിക്ഷിച്ചത്. സി.പി.എം മുൻ പുളിയഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയാണ് സുരേഷ്. പ്രതിയെ തവനൂർ ജയിലിലേക്കു കൊണ്ടുപോയി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.