പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

നാടൻ തോക്കും ചാരായവുമായി അഞ്ചുപേർ അറസ്റ്റിൽ

പാ​ലോ​ട്: വ​ന​മേ​ഖ​ല​യി​ൽ നി​ന്ന്​ ചാ​രാ​യം ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘം നാ​ട​ൻ തോ​ക്കു​മാ​യി പി​ടി​യി​ൽ. ബ്രൈ​മൂ​ർ ഇ​ടി​ഞ്ഞാ​ർ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന്​ 10 ലി​റ്റ​ർ ചാ​രാ​യ​വും നാ​ട​ൻ തോ​ക്കു​മാ​യി അ​ഞ്ചു​പേ​രാ​ണ് പാ​ലോ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഭ​ര​ത​ന്നൂ​ർ ത​ഴ​മ്പ​ന്നൂ​ർ ക​രി​ക്ക​കം ദീ​പു നി​വാ​സി​ൽ ദീ​പു (40), വാ​മ​ന​പു​രം ക​രി​വേ​ലി എ​സ്.​കെ ഭ​വ​നി​ൽ ഷാ​ജി (51), പാ​ലോ​ട് ക​ള്ളി​പ്പാ​റ കൃ​ഷ്ണ വി​ലാ​സം വീ​ട്ടി​ൽ വി​ഷ്ണു (33), ഭ​ര​ത​ന്നൂ​ർ ഷാ​ജി നി​വാ​സി​ൽ അ​രു​ൺ (44), ഭ​ര​ത​ന്നൂ​ർ ത​ഴ​മ്പ​ന്നൂ​ർ ക​രി​ക്ക​കം നി​ഖി​ൽ ഭ​വ​നി​ൽ നി​ഖി​ൽ രാ​ജ് (34)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്സ​റ്റി​ലാ​യ​ത്.

നാ​ട​ൻ ചാ​രാ​യം ക​ട​ത്തു​ന്ന​തി​ന് സു​ര​ക്ഷ​ക്കു വേ​ണ്ടി​യാ​ണ് പ്ര​തി​ക​ൾ തോ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. തോ​ക്കി​ന്റെ ലൈ​സ​ൻ​സി​നെ കു​റി​ച്ചും നാ​ട​ൻ ചാ​രാ​യ​ത്തി​ന്റെ ഉ​റ​വി​ട​ത്തെ​കു​റി​ച്ചും പാ​ലോ​ട് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​മോ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Five people were arrested with a local gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.