നൗ​ഫ​ൽ, അ​ബു താ​ഹി​ർ, അ​ബ്ദു​സ്സ​ലാം ഹു​സൈ​ൻ, മ​നു, സ​ർ​മീ​ൻ അ​ക്ത​ർ

ലഹരി വസ്തുക്കളുമായി ബംഗളൂരു സ്വദേശിനി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

കളമശ്ശേരി: ബംഗളൂരു സ്വദേശിനി ഉൾപ്പെടെ അഞ്ചു പേർ എം.ഡി.എം.എ, ഹഷീഷ് ഓയിൽ ലഹരിവസ്തുക്കളുമായി കളമശ്ശേരി പൊലീസ് പിടിയിൽ.മഞ്ഞുമ്മൽ, അലരിപ്പറമ്പ് വീട്ടിൽ നൗഫൽ (23), കുന്നത്തേരി കടവിൽ വീട്ടിൽ അബുതാഹിർ (25), കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കൽ വീട്ടിൽ മനു (28), കാസർകോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടിൽ, അബ്ദുൽ സലാം ഹുസൈൻ (27), ബംഗളൂരു സ്വദേശിനി സർമീൻ അക്തർ (24) എന്നിവരാണ് പിടിയിലായത്.

വാഹനം സംശയാസ്പദ നിലയിൽ പാർക്ക് ചെയ്ത് കിടക്കവേ നടത്തിയ പരിശോധനയിലാണ് നൗഫൽ, അബുതാഹിർ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽനിന്നും കഴിഞ്ഞ ചൊവ്വാഴ്ച പിടികൂടിയിരുന്നു.

കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, എസ്.ഐ. മാരായ വിനോജ് ജോസഫ്, എൽദോ, മനോജ്, വിഷ്ണു, എ.എസ്.ഐ ഷൂക്കൂർ, എസ്.സി.പി.ഒ ശ്രീജിത്ത്, ഷിബിൻ, സി.പി.ഒ ഷിബു, സ്മികേഷ്, അനീഷ്, സുനിൽകുമാർ, ശരണ്യമോൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

Tags:    
News Summary - Five people, including a native of Bengaluru were arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.